കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസിനു പിന്നിൽ സ്കൂട്ടറിടിച്ച് ഒരാൾക്ക് പരിക്ക്. സ്കൂട്ടർ യാത്രികനായ നാവായിക്കുളം കിഴക്കനേല എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന ഉദയനാ (40) ണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി മിന്നൽ ബസും അതേ ദിശയിൽ പിന്നിൽ പോയ സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. സ്കൂട്ടർ ബസിലിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനാണ് ഉദയൻ. അപകടത്തിൽ പരിക്കേറ്റ ഉദയനെ ഹൈവേ പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.