വൈരമലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം; നട്ടംതിരിഞ്ഞ് ജനം

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ വെള്ളൂർക്കോണത്ത് കുടിവെള്ള ക്ഷാമം മൂലം നാട്ടുകാർ നട്ടംതിരിഞ്ഞിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം. പൈപ്പ്‌ ലൈനിലൂടെ വെള്ളം വന്നിട്ട് ഒന്നരമാസമായെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വേനൽ കടുത്തതോടെ ഭൂരിഭാഗം കിണറുകളിലെയും വെള്ളം വറ്റി. കർഷക കുടുംബങ്ങളടക്കം നൂറിൽപരം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി പരക്കം പായുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നൊക്കെ വെള്ളം തലച്ചുമടായും സ്വന്തം നിലയിൽ വാഹനങ്ങളിൽ കൊണ്ടുവന്നുമാണ് അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ക്ഷീര കർഷകരാണ് കുടിവെള്ളക്ഷാമം മൂലം കൂടുതൽ പ്രതിസന്ധി നേരിടുന്നത്. പഞ്ചായത്ത്‌ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ അറിയിച്ചു. ......................................... ബുദ്ധിമാന്ദ്യമുള്ള ബാലനോട് പൊലീസ് അപമര്യാദയായി പെരുമാറിയതായി പരാതി. കല്ലമ്പലം: പത്താം ക്ലാസ് വിദ്യാർഥിയായ ബുദ്ധിമാന്ദ്യമുള്ള ബാലനെ രക്ഷാകർത്താക്കൾക്കൊപ്പം സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിന് ശേഷം കുട്ടി പുറത്തിറങ്ങാൻ മടിക്കുന്നതായും സ്കൂളിൽ പോകാൻ മടിക്കുന്നതായും ബാലാവകാശ കമീഷന് പരാതി നൽകിയതായും രക്ഷാകർത്താക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ അയൽവാസികൾ കാണത്തക്ക തരത്തിൽ മൂത്ര വിസർജനം നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് സ്റ്റേഷനിൽ വിളിപ്പിച്ച് എസ്.ഐ താക്കീത് നൽകുക മാത്രമാണുണ്ടായതെന്ന് കല്ലമ്പലം സി.ഐ ഫറോസ് ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.