ഗ്രാമീണമേഖലയില്‍ മാലിന്യം കുന്നുകൂടുന്നു

കാട്ടാക്കട: കാട്ടാക്കട, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ മാലിന്യങ്ങള്‍ കുന്നുകൂടി. ജനവാസകേന്ദ്രങ്ങളിലും റോഡുവക്കുകളിലേയും ആളൊഴിഞ്ഞ പ്രദേശങ്ങളിലേയും മാലിന്യനിക്ഷേപം കാരണം നാട്ടുകാരും യാത്രക്കാരും പൊറുതിമുട്ടി. മാലിന്യ നിര്‍മാര്‍ജനത്തിന് സംവിധാനങ്ങൾ തകിടം മറിഞ്ഞു. കാട്ടാക്കട നെയ്യാറ്റിൻകര റോഡിലും, തിരുവനന്തപുരം റോഡിലും, നെയ്യാർ ഡാം റോഡിലും, മാർക്കറ്റ് റോഡിലും ഇടറോഡുകളിലും മാലിന്യം നിറഞ്ഞു. നെയ്യാറ്റിൻകര റോഡിലും ചന്തക്ക് സമീപം റോഡിനിരുവശവും ഗുരു മന്ദിരത്തിന് വശത്തും, സി.എസ്.ഐ പള്ളിക്ക് എതിർവശത്തുമാണ് മാലിന്യം കുന്നുകൂടിക്കിടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. കോട്ടൂര്‍ റോഡില്‍ പോ​േസ്റ്റാഫീസ് ജംഗ്ഷനില്‍ ഓടകൾ മലിന്യം നിറഞ്ഞു. റോഡുവക്കുകളിലെ മാലിന്യ നിക്ഷേപം തടയാന്‍ ശക്തമായ ഇടപെടലുകളുണ്ടാല്‍ മാലിന്യനിക്ഷേപം തടയാനാകുമെന്നാണ് പൊതുപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്. ഗ്രാമീണ മേഖലയില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹരിത കര്‍മസേന മിക്കവീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം കിട്ടാറില്ല. ആക്രി ശേഖരിക്കുന്നവര്‍ വിലനല്‍കി യഥാസമയങ്ങളില്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും വാങ്ങിപ്പോകുന്നത് പതിവണ്​. ഹരിത കര്‍മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം നല്‍കിയില്ലെങ്കിലും യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് പിഴ ഈടാക്കും. ചിത്രം - കാട്ടാക്കട റോഡുവക്കിലെ മാലിന്യനിക്ഷേപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.