ആറ്റിങ്ങല്‍: വാമനപുരം നദിയിൽ നീരൊഴുക്ക് നിലച്ചു. കുടിവെള്ള വിതരണത്തിന് ജലം സംഭരിക്കാൻ നടപടികൾ ആരംഭിച്ചു. പൂവമ്പാറയിലെ തടയണയുടെ ഉയരം കൂട്ടുന്നതിനും കാരേറ്റ് താൽക്കാലിക തടയണ നിർമിക്കുന്നതിനുമുള്ള ജോലികൾ വാട്ടര്‍ അതോറിറ്റി ആരംഭിച്ചു. പൂവമ്പാറയിലെ തടയണയ്ക്ക് സമീപം നിർമിച്ചിട്ടുള്ള സംരക്ഷണ ഭിത്തിയിലെ വിള്ളല്‍ ഇപ്പോള്‍ വലുതായി വെള്ളം ഒഴുകിപ്പോകുന്നു. ഇത് തടയണക്ക് ബലക്ഷയമുണ്ടാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വേനല്‍ ശക്തമായതിനാല്‍ നീരൊഴുക്കിന്റെ തോത് കുറഞ്ഞുവരികയാണ്. ഈനില തുടര്‍ന്നാല്‍ ഒരാഴ്ചക്കുള്ളില്‍ ഒഴുക്ക് നിലയ്ക്കും. ഇത് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ ജലവിതരണത്തെ കാര്യമായി ബാധിക്കും. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ പൂര്‍ണമായും വിതരണം ചെയ്യുന്നത് വാമനപുരം ആറ്റില്‍നിന്നുള്ള വെള്ളമാണ്. നെടുമങ്ങാട് താലൂക്കിലെ പകുതിയോളം പദ്ധതികളും കഴക്കൂട്ടം-മേനംകുളം പദ്ധതിയും ആശ്രയിക്കുന്നത് വാമനപുരം ആറിനെയാണ്. ജില്ലയിലെ പകുതിയിലധികമാളുകള്‍ക്കും വെള്ളമെത്തിക്കുന്ന ജലസ്രോതസ്സായിരുന്നിട്ടും ജലം സംരക്ഷിച്ച് നിര്‍ത്തുന്നതിന് പദ്ധതികളൊന്നും ഉണ്ടായിട്ടില്ല. സ്ഥിരം തടയണകള്‍ നിർമിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോഴും ഫയലുകളില്‍ തടഞ്ഞ് കിടപ്പാണ്. കായലില്‍നിന്നുള്ള ഉപ്പുവെള്ളം നദീജലവുമായി കലരുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പൂവമ്പാറയില്‍ തടയണ നിർമിച്ചത്. 2.7 മീറ്ററാണ് തടയണയുടെ ഉയരം. ആവശ്യമെങ്കില്‍ ഉയരംകൂട്ടി കൂടുതല്‍ വെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളോടെയാണ് തടയണ നിർമിച്ചത്. ഇത് പ്രയോജനപ്പെടുത്തിയാണ് ഓരോ വര്‍ഷവും വേനല്‍ തുടങ്ങുമ്പോള്‍ വാട്ടർ അതോറിറ്റി അധികൃതര്‍ തടയണയുടെ ഉയരം കൂട്ടുന്നത്. തടയണയുടെ മുകളിലെ സുഷിരങ്ങളില്‍ ഇരുമ്പ് പൈപ്പ് ഇറക്കി നിര്‍ത്തി ഷീറ്റ് കൊണ്ട് ഇരുവശവും മറച്ചശേഷം ഇടയ്ക്ക് മണല്‍ച്ചാക്കുകളടുക്കി ടാര്‍പ്പാളിന്‍കൊണ്ട് പൊതിഞ്ഞാണ് തടയണയുടെ ഉയരം കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.