വധശ്രമകേസിലെ പ്രതി പിടിയിൽ

ആറ്റിങ്ങൽ: വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അഴൂർ തിരുവാതിരക്കാരാവിള ലക്ഷം വീട്ടിൽ ഉണക്ക വിനീഷ് എന്ന വിനീഷ് (30) ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട്​ മൂന്നിനാണ്​ കേസിനാസ്പദമായ സംഭവം. അഴൂർ കാറ്റാടിമുക്ക് തിരുവാതിരക്കാരാവിള ലക്ഷം വീട് കോളനിയിൽ രവിയെ (69) പ്രതി ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ബന്ധുവിനെ തെറി വിളിച്ചെന്ന്​ ആരോപിച്ചാണ് ആക്രമിച്ചത്. തലക്ക്​ സാരമായി പരിക്കേറ്റ രവി ചികിത്സയിലാണ്. ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിനീഷ്, ജി.എസ്.ഐ സജു, എ.എസ്.ഐ ഷജീർ, എസ്.സി.പി.ഒ സന്തോഷ്‌, അരുൺ, അഭിജിത്, വിഷ്ണു എന്നിവർ ചേർന്നാണ്​ പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.