തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്ര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കുത്തിയോട്ട വ്രതത്തിന് തുടക്കമായി. തിരുമല സ്വദേശി ബി. ബിനീഷാണ് പണ്ടാര ഓട്ടത്തിനായി വ്രതം അനുഷ്ഠിക്കുന്നത്. രാവിലെ 7.30 പന്തീരടിപൂജകള്‍ക്കു ശേഷം വ്രതത്തിന്‍റെ ചടങ്ങുകള്‍ ആരംഭിച്ചു. മേല്‍ശാന്തി പി. ഈശ്വരന്‍നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ മുതല്‍ നിരവധി ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തി. വൈകീട്ടും രാത്രി 12നുമുള്ള ദീപാരാധന തൊഴാനും ഭക്തജനത്തിരക്കുണ്ടായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രകലകളും അരങ്ങേറുന്നുണ്ട്. ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിന് കൂടുതൽ ഇളവുകൾ നൽകിയത് ഭക്തർക്കും ആശ്വാസമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.