പ്രാക്ടിക്കൽ, പ്രോജക്ട്, വൈവവോസി തിരുവനന്തപുരം: 2022 ജനുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (എസ്.ഡി.ഇ 2019 അഡ്മിഷൻ - റെഗുലർ, 2018 2017 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്/സപ്ലിമൻെററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്, വൈവവോസി പരീക്ഷകൾ ഫെബ്രുവരി 21 മുതൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടക്കും. സൂക്ഷ്മപരിശോധന 2021 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.എ./ബി.കോം./ബി.ബി.എ ഇന്‍റഗ്രേറ്റഡ് എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഫെബ്രുവരി 14, 15, 16 തീയതികളിൽ ഇ.ജെ-10 സെക്ഷനിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.