സി.പി.എമ്മി​ന്‍റെ സൈബര്‍ ഗുണ്ടായിസം നീതീകരിക്കാനാവില്ല ^കെ. സുധാകരന്‍

സി.പി.എമ്മി​ന്‍റെ സൈബര്‍ ഗുണ്ടായിസം നീതീകരിക്കാനാവില്ല -കെ. സുധാകരന്‍ തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ കേരളത്തി​ന്‍റെ ആശങ്ക പങ്കുവെച്ചതി​ന്‍റെ പേരില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കുനേരെ സി.പി.എം സൈബര്‍ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതികരിക്കാനാവാത്തതാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍. വ്യക്തിസ്വാതന്ത്യത്തിന്മേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്. സി.പി.എം ഇംഗിതത്തിന്​ വഴങ്ങി ജീവിച്ചു കൊള്ളുക എന്നാണ്​ അവര്‍ നല്‍കുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബര്‍ ആക്രമണങ്ങള്‍ക്ക്​ വിധേയരാവണമെന്നതാണ്​ സ്ഥിതി. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാഷിസ്​റ്റ്​ രീതിയാണത്​. കവി റഫീഖ് അഹമ്മദിനെയും എം.എൻ കാരശ്ശേരിയെയും പോലുള്ളവര്‍ക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.