കിളിമാനൂർ, പുളിമാത്ത് പഞ്ചായത്തുകൾ സൻസദ് ആദർശ് ഗ്രാമീൺ യോജനയിൽ

കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കിളിമാനൂർ, പുളിമാത്ത് പഞ്ചായത്തുകളെ സൻസദ് ആദർശ് ഗ്രാമീൺ യോജനയുടെ ഫെയ്സ് രണ്ടിൽ ഉൾപ്പെടുത്തിയതായി അടൂർ പ്രകാശ് എം.പി. ഇതുമായി ബന്ധപ്പെട്ട വില്ലേജ് ഡെവലപ്മൻെറ് പ്ലാനിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ഈ പഞ്ചായത്തുകളിലെ വിവിധ വികസന പദ്ധതികളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നിർവഹിക്കുന്നതാണ് ഈ പദ്ധതി. വരും വർഷങ്ങളിൽ സാഗി പഞ്ചായത്തുകൾക്ക് പ്രവർത്തന മികവ് അനുസരിച്ച് കേന്ദ്ര പദ്ധതികൾക്ക് മുൻഗണന ലഭിക്കുമെന്ന് എം.പി പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ ഉണ്ണികൃഷ്ണൻ സ്വാഗതവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജ റാണി നന്ദിയും പറഞ്ഞു. പ്രോജ ക്ട് ഡയറക്ടർ വൈ. വിജയകുമാർ വിഷയാവതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.