സൗദി കെ.എം.സി.സി 'സ്​നേഹ സാന്ത്വനം' ഭക്ഷ്യക്കിറ്റ്​ വിതരണം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ മടങ്ങാനാകാതെ ആറുമാസത്തിലധികമായി നാട്ടിലകപ്പെട്ട സൗദി കെ.എം.സി.സി സാമൂഹികസുരക്ഷാ പദ്ധതി അംഗങ്ങൾക്ക്​ സൗദി നാഷനൽ കമ്മിറ്റി കെ.എം.സി.സി, കേരള ട്രസ്​റ്റുമായി സഹകരിച്ച്​ നടപ്പാക്കുന്ന 'സ്​നേഹ സാന്ത്വനം' ജില്ലതല ഭക്ഷ്യക്കിറ്റ്​ വിതരണോദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം സി.എച്ച് ഫൗണ്ടേഷനിലെ പാണക്കാട് ഹാളിൽ നടന്ന പരിപാടിയിൽ ഗ്ലോബൽ കെ.എം.സി.സി ജില്ല ചെയർമാൻ കെ.എച്ച്.എം. അഷ്റഫ് അധ്യക്ഷതവഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ, കെ.പി.എ. മജീദ് എം.എൽ.എ, മുസ്​ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി ബീമാപള്ളി റഷീദ്, ലീഗ് ജില്ല പ്രസിഡൻറ്​ പ്രഫ. തോന്നയ്​ക്കൽ ജമാൽ, ജനറൽ സെക്രട്ടറി കണിയാപുരം ഹലിം, ഹക്കീം അഴിക്കോട്​, അഷ്റഫ് ചാന്നാങ്കര, ഹാരിസ്​ കരമന, പൂവച്ചൽ ഫൈസ്​, നാസർ കഴക്കൂട്ടം, ഷാജഹാൻ മർഹബ, നൗഷാദ് മുട്ടപ്പലം, ഗ്ലോബൽ കെ.എം.സി.സി ജി​ല്ല ജനറൽ സെക്രട്ടറി അമീൻ കളിയിക്കവിള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.