സലഫിസത്തെ വെള്ളപൂശുന്നു; എസ്​.വൈ.എസ്​ നിവേദനം നല്‍കി

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗം എം.എ അറബിക് പാഠപുസ്തകത്തിലൂടെ സലഫിസത്തെ വെള്ളപൂശുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനെതിരെ എസ്​.വൈ.എസ്​ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവര്‍ക്ക് നിവേദനം നല്‍കി. എസ്​.വൈ.എസ്​ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി.എ. അബ്​ദുല്‍ ഹകീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീന്‍ ഹാജി, എസ്​.വൈ.എസ്​ സംസ്ഥാന സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമര്‍പ്പിച്ചത്. അറബിക് ഭാഷാ പഠനത്തി​ൻെറ പേരില്‍ ഉന്നത കാലാലയങ്ങളില്‍ ലോകത്ത് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനിടയാക്കിയ മുഴുവന്‍ ഭീകരവാദ സംഘടനകള്‍ക്കും ആശയ അടിത്തറ പാകിയ സലഫിസത്തിന് ബീജാവാപം നല്‍കിയ ഇബ്‌നു അബ്​ദുല്‍ വഹാബിനെ വിശുദ്ധനാക്കാനാണ് ശ്രമിക്കുന്നതെന്ന് നിവേദനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.