അമ്മ​െയയും മക​െനയും പൊലീസ്​ ആക്രമിച്ച സംഭവം അപമാനകരം^ ​െകാടിക്കുന്നിൽ

അമ്മ​െയയും മക​െനയും പൊലീസ്​ ആക്രമിച്ച സംഭവം അപമാനകരം- ​െകാടിക്കുന്നിൽ തിരുവനന്തപുരം: സദാചാര ഗുണ്ടായിസത്തി​ൻെറ പേരില്‍ അക്രമികള്‍ അമ്മ​െയയും മക​െനയും വളഞ്ഞിട്ടാക്രമിച്ച സംഭവം കേരളത്തിനപമാനമാണെന്ന് കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി. എഴുകോണ്‍ പഞ്ചായത്തിലെ പുതുശ്ശേരിക്കോണം കണ്ണങ്കര തെക്കേതില്‍ സജ്ന മന്‍സിലില്‍ ഷംല​െയയും മകന്‍ സാലുവി​െനയും ആശുപത്രിയില്‍ പോയി മടങ്ങി വരവേ പരവൂര്‍ ബീച്ചില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം കേരളത്തിനാകെ നാണക്കേടാണ്. പ്രതികളെ കസ്​റ്റഡിയിലെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. സദാചാര ഗുണ്ടാ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ അറസ്​റ്റ് ചെയ്യണമെന്ന് ഡി.ജി.പി അനില്‍ കാന്തിന് നല്‍കിയ നിവേദനത്തില്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.