ലെറ്റ്സ് ഗോ ഡിജിറ്റല്‍: അധ്യാപക പരിശീലനം തുടങ്ങി തിരുവനന്തപുരം: സാങ്കേതികവിദ്യയിലൂന്നിയ പരിഷ്കാരം ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിന് അനിവാര്യമാണെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. സജി ഗോപിനാഥ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ഡിജിറ്റല്‍ സര്‍വകലാശാലയും സംയുക്തമായി നടപ്പാക്കുന്ന 'ലെറ്റ്സ് ഗോ ഡിജിറ്റല്‍' പദ്ധതിയിലെ അധ്യാപക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിൻെറ ഫാക്കല്‍റ്റി ഡവലപ്മൻെറ് സൻെറര്‍ നടത്തുന്ന ഏഴ്, എട്ട് ബാച്ച് അധ്യാപകരുടെ ഓണ്‍ലൈന്‍ പരിശീലന പരിപാടിയാണ് ബുധനാഴ്ച ആരംഭിച്ചത്. കൗണ്‍സില്‍ ഇതിനോടകം 2500 ഓളം അധ്യാപകര്‍ക്ക് മൂഡില്‍ എൽ.എം.എസിൽ പരിശീലനം നല്‍കിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫ. രാജന്‍ ഗുരുക്കള്‍, മെംബര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസ്, കോഴ്സ് കോഒാഡിനേറ്റര്‍മാരായ ഡോ. ഷെഫീഖ്, ഡോ. മനുലാല്‍ പി. റാം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.