കെ. പങ്കജാക്ഷനെ അനുസ്​മരിച്ചു

തിരുവനന്തപുരം: ആർ.എസ്​.പി നേതാവ്​ കെ. പങ്കജാക്ഷ​ൻെറ ഒമ്പതാം ചരമവാർഷിക ദിനത്തിൽ ചാക്കയിൽ അദ്ദേഹത്തി​ൻെറ ശവകുടീരത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ടൈറ്റാനിയം എംപ്ലോയീസ് യൂനിയൻ ഹാളിൽ അനുസ്മരണ യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. അസംഘടിത മേഖലയിലും പരമ്പരാഗത മേഖലകളിലും തൊഴിലാളി കുടുംബങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം നേടിയത് കെ. പങ്കജാക്ഷ​ൻെറ മാത്രം സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രിമാരായ ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, ആർ.എസ്.പി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, വി. ശ്രീകുമാരൻ നായർ, കെ.എസ്. സനൽകുമാർ, കെ.ജയകുമാർ, കെ.ചന്ദ്രബാബു, കെ. സിസിലി, വിനോബതാഹ, എസ്. കൃഷ്ണകുമാർ, കോരാണി ഷിബു, എം. പോൾ, ചാക്ക വിജയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.