പേട്ട റെയില്‍വേ മേല്‍പാലം അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി രണ്ടുമാസത്തിനകം^ മന്ത്രി റിയാസ്

പേട്ട റെയില്‍വേ മേല്‍പാലം അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി രണ്ടുമാസത്തിനകം- മന്ത്രി റിയാസ് തിരുവനന്തപുരം: പേട്ട റെയില്‍വേ മേല്‍പാലം അപ്രോച്ച് റോഡി​ൻെറ തകര്‍ന്നുപോയ ഭാഗത്തെ അറ്റകുറ്റപ്പണി രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന്​ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അപ്രോച്ച് റോഡി​ൻെറ തകര്‍ന്നുപോയ ഭാഗത്തെ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ മാസത്തോടുകൂടി 45 മീറ്റര്‍ നീളത്തില്‍ ഭിത്തികെട്ടി പാലം പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയും. ഇതു ലക്ഷ്യം​െവച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആൻറണി രാജുവും ഒപ്പമുണ്ടായിരുന്നു. ശക്തമായ കാറ്റിന്​ സാധ്യത; അഞ്ചിന് കടലില്‍ പോകരുത് തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചിന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീറ്റർ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്​ സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്​ ജില്ല കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വടക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ വ്യാഴാഴ്​ച മണിക്കൂറില്‍ 40 മുതല്‍ 50 കി.മീറ്റർ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും വടക്കന്‍ ആന്ധ്രതീരങ്ങളില്‍ നാലിനും അഞ്ചിനും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീറ്റർ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.