തിരുവനന്തപുരം: ഡിസംബറിൽ കോവിഡ് കവർന്നെടുത്ത സുഗതകുമാരി ടീച്ചറുടെ അഭാവത്തിൽ ആദ്യത്തെ ഓണമെത്തുമ്പോൾ ശാന്തിസമിതിയുടെ ഭാരവാഹികളായ മതനേതാക്കൾ ചേർന്ന് അനാഥർക്ക് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്തെ അനാഥമന്ദിരമായ അഭയതീരത്തിലെ നാൽപത് അന്തേവാസികൾക്കാണ് ചെയ്തത്. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഓണം സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ശാന്തിസമിതി വൈസ് ചെയർമാന്മാരായ ഫാ. ജോൺ അരീക്കൽ, എച്ച്. ഷഹീർ മൗലവി, കൺവീനർ ആർ. നാരായണൻ തമ്പി, ശാന്തിസമിതി സെക്രട്ടറി ജെ.എം. റഹിം, സംസ്ഥാന മദ്യവർജനസമിതി പ്രസിഡൻറ് എം. റസീഫ്, ഷാജു കരിച്ചാറ തുടങ്ങിയവർ ഓണസന്ദേശം നൽകി. കാപ്ഷൻ santhi samithi ഫോട്ടോ അടിക്കുറിപ്പ് : ശാന്തിസമിതിയുടെ ഓണക്കോടി വിതരണ ചടങ്ങ് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാന തപസ്വി, ഫാ. ജോൺ അരീക്കൽ, ഷഹീർ മൗലവി, ജെ.എം. റഹിം, ആർ. നാരായണൻ തമ്പി, എം. റസീഫ് തുടങ്ങിയവർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.