കേ​ന്ദ്ര സിലബസ്​ പഠിച്ച വിദ്യാർഥികൾക്ക്​ ഉപരിപഠന അവസരം; ഇടപെടുമെന്ന്​ ഗവർണർ

തിരുവനന്തപുരം: കേ​ന്ദ്ര സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്​ കേരളത്തിൽ ഉപരിപഠനത്തിന്​ അവസരങ്ങൾ കുറയുന്ന പ്രശ്നത്തിൽ ഇടപെടാൻ ഗവർണർ സന്നദ്ധതയറിയിച്ചു. ഇതു സംബന്ധിച്ച് സി.ബി.എസ്​.ഇ സ്​കൂൾ മാനേജ്മൻെറ് അസോസിയേഷൻ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ പ്രയാസം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും ആവശ്യമായ നടപടികൾക്ക് കേ​ന്ദ്ര സർക്കാറിനോടും സി.ബി.എസ്​.ഇയോടും ശിപാർശ ചെയ്യാമെന്നും ഗവർണർ ഉറപ്പുനൽകി. കേന്ദ്ര സിലബസിലെ വിദ്യാർഥികൾക്ക് കേരളത്തിൽതന്നെ പഠിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്ന്​ ആവ​ശ്യപ്പെട്ട്​ സി.ബി.എസ്​.ഇ സ്​കൂൾ മാനേജ്മൻെറ് അസോസിയേഷ​ൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ്​ ജെ. എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ജോർജ് എന്നിവരാണ് ഗവർണർക്ക് നിവേദനം നൽകിയത്​. cbse photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.