ബൈക്ക്​ വഴിയാത്രക്കാരനെ ഇടിച്ച്​ മറിഞ്ഞ്​ രണ്ട്​ യുവാക്കൾ മരിച്ചു

മാർത്താണ്ഡം: കളിയിക്കാവിള ചെക്​പോസ്​റ്റിന് സമീപം ബസിനെ ബൈക്കിൽ മറികടക്കാൻ ശ്രമിക്കവെ വൃദ്ധനെ ഇടിച്ച് റോഡിൽ വീണ യുവാക്കൾ ബസ്​ കയറി സംഭവസ്ഥലത്ത് മരിച്ചു. കട്ടാത്തുറ മഞ്ചാടിയിൽ ശശിയുടെ മകൻ ഷാജിൻ (18), കൊല്ലങ്കോട് സ്വദേശി ഇസ്റേലി​ൻെറ മകൻ ബെർലിൻകുമാർ (15) എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ച് കടന്ന നസീർ പരിക്കുകളോടെ ചികിത്സയിലാണ്. കെട്ടിടനിർമാണ ജോലി ചെയ്ത് വരുകയായിരുന്ന ബെർലിൻ കുമാറിനെ ഓണഅവധിയായതിനാൽ വെള്ളിയാഴ്ച രാവിലെ കളിയിക്കാവിളയിൽ നിന്ന്​ ബൈക്കിൽ ഷാജിൻ കൂട്ടിക്കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. രണ്ട് പേരെയും കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേര​േത്ത മരിച്ചതായി ഡോക്ടർ പറഞ്ഞു. കളിയിക്കാവിള പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.