തിരുവനന്തപുരം: പൂന്തുറ മാണിക‍്യവിളാകം റസിഡൻസ് അസോസിയേഷൻെറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ ഉന്നതവിജയം നേടിയ വിദ‍്യാർഥികൾക്ക് സ്നേഹാദരവ് നൽകി ആദരിച്ചു. മാണിക‍്യവിളാകത്ത് നടന്ന ചടങ്ങ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്തു. വിദ‍്യാഭ‍്യാസം എഴുത്തും വായനയും മാത്രമെല്ലന്നും രക്ഷാകർത്താക്കളെക്കൂടി സംരക്ഷിക്കാനുള്ള ബാധ‍്യത പുതുതലമുറ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. നഗരസഭ നികുതി അപ്പീൽകാര‍്യ കമ്മിറ്റി ചെയർമാൻ എസ്.എം. ബഷീർ മുഖ‍്യാതിഥിയായി. റസിഡൻസ് അസോസിയേഷൻ െെവസ് പ്രസിഡൻറ് ടി. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജഹാൻ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ജെ.കെ. അനസ് സ്വാഗതവും ജോയൻ സെക്രട്ടറി അൽഅമീൻ നന്ദിയും പറഞ്ഞു. IMG-20210820-WA0166 പടം ക‍്യാപ്ഷൻ: ഉന്നത വിജയം നേടിയ വിദ‍്യാർഥികളെ മന്ത്രി ആൻറണി രാജു സ്നേഹാദരവ് നൽകി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.