എം.ബി.എ പുനർമൂല്യനിർണയത്തിൽ വിവാദം; അവാസ്​തവമെന്ന്​ സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എം.ബി.എ പരീക്ഷയിൽ തോറ്റ മൂന്ന്​ വിദ്യാർഥികളുടെ ഉത്തരക്കടലാസ്​ മൂന്നാം തവണയും മൂല്യനിർണയം നടത്താൻ തീരുമാനിച്ചതിനെ ചൊല്ലി വിവാദം. ഇത്​ ചട്ടവിരുദ്ധമാണെന്നാണ്​ ആരോപണം. വാർത്ത അവാസ്​തവവും സ്വാർഥലക്ഷ്യങ്ങൾക്കുള്ള കളമൊരുക്കലുമാണെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. മൂന്നു സെമസ്​റ്ററുകളിലെ എല്ലാ കോഴ്സുകൾക്കും മികച്ച േഗ്രഡ് കരസ്ഥമാക്കിയ മൂന്ന് വിദ്യാർഥികൾ രേഖാമൂലം പരാതി സമർപ്പിച്ചു. മുൻവിരോധത്തിൻെറ പേരിൽ ഒരു വിഷയത്തിൽ മാത്രം ബോധപൂർവം പരാജയപ്പെടുത്തി പകതീർക്കുകയാണെന്ന വിദ്യാർഥികളുടെ പരാതി സർവകലാശാലയുടെ സി.എസ്​.എസ്​ റെഗുലേഷൻ അനുസരിച്ച്​ പരാതി പരിഹാരസെൽ പരിശോധിച്ചു. സൂക്ഷ്മപരിശോധന നടത്തിയ ഉത്തരക്കടലാസ്​ ബന്ധപ്പെട്ട വിദ്യാർഥികളെ കാണിക്കണമെന്ന ചട്ടം പാലിക്കാതിരുന്നാൽ പരാതിയും ബന്ധപ്പെട്ട രേഖകളും അക്കാദമിക വിദഗ്​ധർ പരിശോധിക്കണമെന്ന് നിർദേശിക്കുകയും ചെയ്​തു. ഇത്​ വൈസ്​ ചാൻസലർ അധ്യക്ഷനായ അക്കാദമിക് കമ്മിറ്റി ചർച്ച ചെയ്ത്​ വിദ്യാർഥികൾ വ്യക്തിപരമായ പകപോക്കലിന് വിധേയമായിട്ടുണ്ടോയെന്ന്​ പരാതിയും രേഖകളും പരിശോധിച്ച് സർവകലാശാലക്ക്​ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാനേജ്മൻെറ് ഡീനെയും വിഷയവിദഗ്​ധനെയും ചുമതലപ്പെടുത്തി. റെഗുലേഷന്​ വിരുദ്ധമായ ഒരു തീരുമാനവും കമ്മിറ്റിയിൽ ഉണ്ടായിട്ടില്ല. ഉത്തരക്കടലാസ്​ പുനർമൂല്യ നിർണയമെന്നത്​ ചിലരുടെ കേവലം ഭാവനാസൃഷ്​ടി മാത്രമാ​െണന്നും സർവകലാശാല അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.