മത്സ്യവിൽപനക്കാരിയെ മർദിച്ച സംഭവം; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

ആറ്റിങ്ങൽ: മത്സ്യവിൽപനക്കാരിയായ അൽഫോൺസിയയെ കൈയേറ്റം ചെയ്​ത സംഭവത്തിൽ നഗരസഭയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ, കണ്ടിൻജൻറ്​ വിഭാഗം ജീവനക്കാരൻ ഷിബു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ്​ ചെയ്തതെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അറിയിച്ചു.
ജീവനക്കാർ സംയമനത്തോടെ ഇടപെടുന്നതിൽ വീഴ്ച വരുത്തിയതായി അന്വേഷണ കമീഷൻ കണ്ടെത്തുകയും അതി​ൻെറ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ്​ നൽകുകയും ചെയ്​തിരുന്നു. ജീവനക്കാരിൻനിന്ന്​ ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് കമീഷന് ബോധ്യ​െപ്പട്ടതി​ൻെറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അവനവഞ്ചേരി ജങ്​ഷനിൽ​െവച്ച് നഗരസഭാ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിയയുടെ മത്സ്യം പിടിച്ചെടുക്കാൻ നടത്തിയ ശ്രമമാണ് വിവാദമായത്. പിടിവലിക്കിടെ മത്സ്യം റോഡിൽ ചിതറി. അൽഫോൺസിയക്ക്​​ റോഡിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് നഗരസഭ അന്വേഷണ കമീഷനെ നിയോഗിച്ചത്​.
Tags:    
News Summary - fish sale women atatceked; Suspension for two employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.