മാനസിക ​െവല്ലുവിളി നേരിടുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

ആറ്റിങ്ങൽ: മാനസിക ​െവല്ലുവിളി നേരിടുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. യുവാവ് ചികിത്സയിലാണ്​. കടയ്ക്കാവൂർ പൊലീസ് കേസെടുത്തു. വക്കത്താണ് സംഭവം. മാനസിക ​െവല്ലുവിളി നേരിടുന്ന യുവാവിനെ പഞ്ചായത്ത് വൈസ് പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ കഴിഞ്ഞ ദിവസം വൈകീട്ട്​ കല്ലെറിയുകയായിരുന്നു. കല്ലേറിൽ കാലിന് പൊട്ടലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പൊലീസ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ബിഷ്ണു ഉൾപ്പെടെ കണ്ടാലറിയുന്നവർക്കെതിരെ കേസെടുത്തു. യുവാവിനെ താൻ ആക്രമിച്ചെന്ന ആക്ഷേപം തെറ്റാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എൻ. ബിഷ്ണു പറഞ്ഞു. സ്ത്രീകൾക്കുനേരെ മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ യുവാവും നാട്ടുകാരും തമ്മിൽ കല്ലെറിയുന്നതാണ് കണ്ടത്. ഓടി റോഡരികിൽ പാർക്ക്​ ചെയ്തിരുന്ന കാറിൽ കയറിയാണ് കല്ലേറിൽനിന്ന്​ രക്ഷപ്പെട്ടത്. മറ്റുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ ആക്രമണമാണ് വക്കത്തുണ്ടായതെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഉൾപ്പെടെയുള്ള പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയ ട്രഷറർ റസൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.