കാട്ടിൽ അകപ്പെട്ട ദേശീയ ന്യൂനപക്ഷ കമീഷൻ അംഗത്തെയും കുടുംബത്തെയും സാഹസികമായി രക്ഷപ്പെടുത്തി

കുടുങ്ങിയത്​ കുറ്റിയാർവാലി വനത്തിൽ മൂന്നാർ: വഴിതെറ്റി ആനക്കാട്ടിൽ അകപ്പെട്ട ദേശീയ ന്യൂനപക്ഷ കമീഷൻ അംഗത്തെയും കുടുംബത്തെയും രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ അഗ്​നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. എറണാകുളം സ്വദേശി ഡോ. നവാബ് ബാജിദിനും കുടുംബത്തിനുമാണ് മൂന്നാർ അഗ്​നി രക്ഷാ സേനാംഗങ്ങൾ തുണയായത്. എറണാകുളത്തുനിന്ന്​ ഒരു പ്രോജക്ടി​ൻെറ ഭാഗമായി മൂന്നാറിൽ എത്തിയതായിരുന്നു ഡോ. നവാബ് ബാജിദും ഭാര്യയും ബന്ധുവും. ടോപ്പ് സ്​റ്റേഷനിൽനിന്ന്​ രാത്രി പത്ത് മണിക്ക് ഇവർ കാറിൽ തിരിച്ചു വരുമ്പോൾ മാട്ടുപ്പെട്ടിയിൽ ​െവച്ച് വഴിതെറ്റി കൊടുംകാട്ടിലെത്തുകയായിരുന്നു. കാർ ചെളിയിൽ പുതഞ്ഞതോടെ മുന്നോട്ടുള്ള യാത്രയും അസാധ്യമായി. പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഫയർഫോഴ്​സിൽ വിളിച്ച്​ തങ്ങളുടെ അവസ്ഥ വിവരിച്ചു. രാത്രി ഒരു മണിക്ക് ഇവരുടെ ഫോൺവിളി എത്തിയത് തൊടുപുഴ അഗ്​നി രക്ഷാ നിലയത്തിലായിരുന്നു. അവിടെ നിന്ന്​ മൂന്നാറിൽ വിളിച്ചറിയിച്ചതനുസരിച്ച് അവർ നവാബിനെ വിളിച്ച് സ്ഥലം ചോദിച്ചു. എന്നാൽ, അദ്ദേഹത്തിനിത്​ കൃത്യമായി പറഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ല. ഇവർ നൽകിയ സൂചനകൾ ​െവച്ച് മാട്ടുപ്പെട്ടി, ഗ്രാംസ്ലാൻറ്​, സൈലൻറ്​ വാലി എന്നിവിടങ്ങളിലെല്ലാം പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി. അന്വേഷണം തുടരുന്നതിനിടയിൽ കാട്ടിൽ കുടുങ്ങിയവർ ഗൂഗിൾ ലൊക്കേഷൻ അയച്ചെങ്കിലും അതും വ്യക്തമായില്ല. ഒടുവിൽ വാഹനത്തി​ൻെറ ഹോൺ നീട്ടി അടിച്ചും ലൈറ്റ് തെളിച്ചും കാറിലിരുന്നവർക്കടു​ത്തേക്ക്​ രക്ഷാപ്രവർത്തകർ പുലർച്ച അഞ്ചരയോടെ എത്തിച്ചേർന്നു. ഇവർ വഴിതെറ്റി എത്തിയത് കുറ്റിയാർവാലി വനത്തിലായിരുന്നു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കാർ പുറത്തെത്തിച്ചു. മൂന്നാർ അഗ്​നി രക്ഷാ നിലയത്തിലെ ഷാജിഖാൻ, തമ്പിദുരൈ, ജീവൻ കുമാർ, സനീഷ്, അജയചന്ദ്രൻ, രാജേഷ്, അനൂപ്, ദാനിയേൽ, കൈലാസ് എന്നിവരാണ് രാത്രി മുഴുവൻ നീണ്ട തിരച്ചിൽ നടത്തിയത്. കാട്ടാനയും വന്യമൃഗങ്ങളുമുള്ള കാട്ടിൽനിന്ന്​ തങ്ങളെ രക്ഷിച്ചവരോട് നന്ദി പറഞ്ഞാണ് ഡോക്ടറും കുടുംബവും മടങ്ങിയത്. ചിത്രം 1ഡോക്ടർ നവാബ് ബാജിദും കുടുംബവും. ചിത്രം 2 കാട്ടിലകപ്പെട്ട കാർ ചളിയിൽനിന്ന്​ പുറത്തെത്തിക്കുന്ന അഗ്​നിരക്ഷാ സേന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.