കോവിഡ് മരണ വിവരങ്ങളറിയാന്‍ പോര്‍ട്ടല്‍

തിരുവനന്തപുരം: കോവിഡ് മരണ വിവരങ്ങളറിയാന്‍ കോവിഡ്19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ (https://covid19.kerala.gov.in/deathinfo) സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാം. പൊതുജനങ്ങൾക്ക്​ അവരുടെ ബന്ധുക്കളുടെ മരണത്തി​ൻെറ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള സൗകര്യം പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവയെല്ലാം പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും. കോവിഡ് മരണങ്ങളുടെ ഡി.എം.ഒ നല്‍കുന്ന സ്​ഥിരീകരണ രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പോർട്ടലിലൂടെ കഴിയും. നിലവില്‍ ജൂലൈ 22 വരെയുള്ള മരണവിവരങ്ങള്‍ ലഭ്യമാണ്. ഇതിന​്​​ശേഷമുള്ള വിവരങ്ങൾ ഉടന്‍ അപ്‌ഡേറ്റ് ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.