കുടിവെള്ള പദ്ധതികളുടെ ഉദ്​ഘാടനം ഇന്ന്​

വർക്കല: നിയോജക മണ്ഡലത്തിൽ 17.79 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്​ ഉപയോഗിച്ചാണ്​ കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചത്. പദ്ധതികളുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിക്കും. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മുക്കംകോട് കുടിവെള്ള പദ്ധതി, കെ.കെ കോണം മലയിൽ കുന്നുംപുറം കുടിവെള്ള പദ്ധതി പുനരുദ്ധാരണം, നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കാറ്റാടിമുക്ക് -പയ്യൻ മുക്കിൽ നിർമിച്ച കുടിവെള്ള പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.