ചിറയിന്‍കീഴ്: വയോധികനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വക്കം റെയില്‍വേ ഗേറ്റിനു സമീപം സേതുകുട്ടികട വീട്ടില്‍ തുളസീധരന്‍ (71) ആണ് മരിച്ചത്. മൃതദേഹത്തിന് മുന്നു ദിവസം പഴക്കമുണ്ട്. തുളസീധരന്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. രണ്ടു ദിവസമായി പുറത്തുകാണാത്തതിനെ തുടര്‍ന്നും വീട്ടിനുളളില്‍നിന്ന് ദുര്‍ഗന്ധം വരുന്നതും ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ വാര്ഡ്മെംബറുടെയും സമീപത്ത് താമസിക്കുന്ന മകൻെറയും സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കടയ്ക്കാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കയച്ചു. മക്കള്‍: ശ്രീകുമാര്‍, ജനിത, പ്രഭുകുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.