കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ചെയർമാൻ ആൻഡ്​ മാനേജിങ്​ ഡയറക്ടറായി തുടരും. ട്രാൻസ്പോർട്ട് കമീഷണർ എം.ആർ. അജിത് കുമാർ, ഫിനാൻസ് ഡിപ്പാർട്ട്മൻെറ്​ അഡീ. സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ്, കേന്ദ്ര ഗതാഗത മന്ത്രാലയ പ്രതിനിധി, റെയിൽവേ ബോർഡ് പ്രതിനിധി എന്നിവരാണ്​ ബോർഡ് അംഗങ്ങൾ. കേന്ദ്ര ഗതാഗത മന്ത്രാലയ പ്രതിനിധിയെയും റെയിൽവേ ബോർഡ് പ്രതിനിധിയെയും നിർദേശിക്കാൻ കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.