ജെറി ജീവിക്കും, അഞ്ചുപേരിലൂടെ ^ സ്​കൂട്ടർ അപകടത്തിൽ പരിക്കേറ്റ ജെറി വർഗീസിന്​ മസ്തിഷ്​ക മരണം

ജെറി ജീവിക്കും, അഞ്ചുപേരിലൂടെ - സ്​കൂട്ടർ അപകടത്തിൽ പരിക്കേറ്റ ജെറി വർഗീസിന്​ മസ്തിഷ്​ക മരണം തിരുവനന്തപുരം: സ്​കൂട്ടറപകടത്തിൽ ജീവൻ നഷ്​ടമായ ജെറി വർഗീസ്​ ഇനിയും ജീവിക്കും, അഞ്ചുപേരിലൂടെ. ജൂലൈ 27 ന്​ രാത്രിയുണ്ടായ അപകടത്തിൽ തലക്ക്​ ഗുരുതരമായി പരിക്കേറ്റ മണ്ണന്തല കരിമാംപ്ലാക്കൽ വീട്ടിൽ ജെറി വർഗീസിന്​ വെള്ളിയാഴ്​ചയാണ്​ മസ്​തിഷ്​ക മരണം സ്ഥിരീകരിച്ചത്​. ജെറിയുടെ അവയവങ്ങൾ അഞ്ചുപേർക്കായി നൽകി. ബൈജൂസ് ലേണിങ്​ ആപ്പിലെ ബിസിനസ് ​െഡവലപ്​മൻെറ്​​ അസോസിയേറ്റായ ജെറി ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്ണന്തലക്ക്​ സമീപത്തു​െവച്ച് സ്കൂട്ടര്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. തല നടപ്പാതയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ജെറി ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും ഭാര്യ ലിൻസിയും ഏകമകള്‍ രണ്ടുവയസ്സുകാരി ജെനീലയും ജീവിതത്തിലേക്ക്​ അയാള്‍ മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഒടുവില്‍ ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും പ്രാർഥനകളും പ്രതീക്ഷകളും വിഫലമാക്കി ജെറി കുടുംബാംഗങ്ങളെ വിട്ടകന്നു. ഭര്‍ത്താവിന് സംഭവിച്ച അപകടവും മസ്തിഷകമരണവും ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍ ലിൻസിക്ക്​ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതുജീവിതം സ്വപ്നം കണ്ട് ആശുപത്രിയില്‍ ചികിത്സതേടുന്ന നിര്‍ധന രോഗികളെയാണ് അവര്‍ക്ക് ആ ഘട്ടത്തില്‍ ഓര്‍മവന്നത്. ഹൃദയം നുറുക്കുന്ന വേദനയിലും അവര്‍ ത​ൻെറ ആഗ്രഹം ബ്രയിന്‍ ഡെത്ത് സര്‍ട്ടിഫിക്കേഷന്‍ പാനല്‍ അംഗവും ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ എച്ച്.വി. ഈശ്വറിനെ അറിയിച്ചു. ലിൻസിയുടെ നിലപാടിനെ പ്രശംസിച്ച അദ്ദേഹം അവരുടെ കാല്‍ തൊട്ട് വന്ദിച്ചശേഷമാണ് മറ്റ് നടപടികളിലേക്ക്​ കടന്നത്. ജെറിയുടെ മാതാപിതാക്കളും ബന്ധുക്കളും ലിൻസിയുടെ തീരുമാനത്തെ അംഗീകരിച്ചു. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. jeri varghies ചിത്രം: ജെറി വര്‍ഗീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.