വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു

നേമം: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കുളത്തുമ്മൽ പനയംകോട് മൈലേകോണം എൻ.ബി നിവാസിൽ പീരുമുഹമ്മദി​ൻെറ മകൻ നവാസ് (46) ആണ് മരിച്ചത്. ജൂലൈ 30ന് വയറുവേദനയും മറ്റ്​ ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് വീടിനുസമീപം ഇദ്ദേഹം കുഴഞ്ഞു വീഴുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അസുഖം മൂർച്ഛിച്ചതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി. കഴിഞ്ഞദിവസമായിരുന്നു മരണം. അസ്വാഭാവിക മരണത്തിന് വിളപ്പിൽശാല പൊലീസ് കേസെടുത്തു. ഭാര്യ: ബിസ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.