- ഡേറ്റ തട്ടിപ്പ്​ ആരോപണം; സേവ്​ യൂനിവേഴ്​സിറ്റി സമിതിക്കെതിരെ നിയമ നടപടിക്ക് ഡോ. വിജിക്ക്​ അനുമതി

തിരുവനന്തപുരം: ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഡേറ്റ തട്ടിപ്പ്​ നടത്തിയെന്ന ആരോപണം ഉയർത്തിയതിന്​ സേവ്​ യൂനിവേഴ്​സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമനടപടിക്ക്​ മുൻ എം.പി പി.കെ. ബിജുവി​ൻെറ ഭാര്യക്ക്​ കേരള സർവകലാശാല സിൻഡിക്കേറ്റ്​ അനുമതി നൽകി. കേരള സർവകലാശാല ബയോകെമിസ്​ട്രി വിഭാഗത്തിൽ അസി. പ്രഫസറാണ്​ ബിജുവി​ൻെറ ഭാര്യ ഡോ. വിജി വിജയൻ. അസി. പ്രഫസർ നിയമനവുമായും ഗവേഷണ പ്രബന്ധങ്ങളുമായും ബന്ധപ്പെട്ട് വസ്​തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും വ്യാജവാർത്തകൾ സൃഷ്​ടിക്കുകയും ചെയ്യുന്ന സേവ് യൂനിവേഴ്​സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമ നടപടിക്ക്​ അനുമതി തേടി വി.സിക്ക് വിജി നൽകിയ അപേക്ഷയിലാണ്​ തീരുമാനം. വിജി ​േഡറ്റ തട്ടിപ്പ് നടത്തിയതായും ഇൗ ഗവേഷണ പ്രസിദ്ധീകരണങ്ങൾകൂടി കണക്കിലെടുത്താണ് ബയോകെമിസ്ട്രി വിഭാഗത്തിൽ നിയമനം ലഭിച്ചതെന്നും സേവ് യൂനിവേഴ്​സിറ്റി സമിതി ഗവർണർക്കും വി.സി ക്കും പരാതി നൽകിയിരുന്നു. 120ഒാളം അപേക്ഷകരിൽ ഉയർന്ന യോഗ്യതകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും അധ്യാപന പരിചയമുള്ളവരെയും ഒഴിവാക്കി വിജിക്ക്​ ഒന്നാംറാങ്ക് നൽകിയത് നേരത്തേ വിവാദമായിരുന്നു. നിയമ നടപടിക്ക് അനുമതി നൽകിയെങ്കിലും അനുബന്ധ ചെലവുകൾ വഹിക്കുന്നത് സംബന്ധിച്ച തീരുമാനം സർവകലാശാല എടുത്തിട്ടില്ല. ആർ.എസ്​. ശശികുമാറും എം. ഷാജർഖാനുമാണ് സേവ്​ യൂനിവേഴ്​സിറ്റി സമിതിയുടെ നിലവിലെ ഭാരവാഹികൾ. ------------------------- പരാതിക്ക്​ പിന്നാലെ പ്രസിദ്ധീകരണത്തിൽ തിരുത്തൽ വരുത്തിയെന്ന്​ തിരുവനന്തപുരം: ഗവേഷണ പ്രസിദ്ധീകരണങ്ങളിലെ ഡേറ്റ തട്ടിപ്പ്​ വിവാദത്തിൽ ഡോ. വിജി വിജയൻ തനിക്ക് പറ്റിയ വീഴ്​ച മാപ്പാക്കണമെന്ന്​ അഭ്യർഥിച്ച്​ ബ്രിട്ടീഷ് ഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച തിരുത്തൽ രേഖ സേവ്​ യൂനിവേഴ്​സിറ്റി കാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടു. ഡേറ്റ തട്ടിപ്പ്​ സംബന്ധിച്ച്​ കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ്​ ക്ഷമാപണത്തോടെ ജേണലിൽ തിരുത്തൽ പ്രസിദ്ധീകരിച്ചതെന്ന്​ സേവ്​ യൂനിവേഴ്​സ്​റ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഡേറ്റ തട്ടിപ്പിൽ പരാതി ഉന്നയിക്കപ്പെട്ട ശേഷമാണ് വിജി വിജയ​ൻെറ ഗവേഷണ മേൽനോട്ടം വഹിച്ച പ്രഫസറും വിജി വിജയനും വീഴ്​ച ചൂണ്ടിക്കാട്ടി പ്രസാധകരോട് ക്ഷമാപണം നടത്തിയതെന്ന് സമിതി ആരോപിച്ചു. ഇൗ സാഹചര്യത്തിൽ നിയമന അപേക്ഷക്കൊപ്പം വിജി വിജയൻ സർവകലാശാലയിൽ സമർപ്പിച്ച എല്ലാ ഗവേഷണ രേഖകളും വിദഗ്​ധ സമിതിയെകൊണ്ട് പരിശോധിക്കണമെന്ന് സേവ് യൂനിവേഴ്​സിറ്റി കാമ്പയിൻ കമ്മിറ്റി വി.സിയോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.