തിരുവനന്തപുരം: പാഠപുസ്തകം പോലെ ഡിജിറ്റൽ ഉപകരണങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്കാല വിദ്യാഭ്യാസത്തിൻെറ പരിമിതികളും സാധ്യതകളും സംബന്ധിച്ച് കെ.എസ്.ടി.എ സംഘടിപ്പിച്ച സംസ്ഥാന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാലയത്തിലെയും ഡിജിറ്റൽ ഉപകരണമില്ലാത്ത കുട്ടികളുടെ കണക്കെടുക്കുകയും അത്തരം കുട്ടികൾക്ക് ഉപകരണങ്ങൾ എത്തിച്ചുനൽകുന്നതിനുള്ള ചുമതല അധ്യാപക രക്ഷാകർതൃ സമിതികൾ ഏറ്റെടുക്കുകയും വേണം. ഡിജിറ്റൽ ക്ലാസുകളോടൊപ്പം കുട്ടികൾക്കും അധ്യാപകർക്കും പരസ്പരം സംവദിക്കാൻ കഴിയുന്ന ക്ലാസുകൾ സംഘടിപ്പിക്കണം. ആദിവാസി, മലയോര, തീരദേശമേഖലയിലുള്ള വിദ്യാർഥികൾക്ക് ഇൻറർനെറ്റ് കണക്ടിവിറ്റിയുൾപ്പെടുള്ള സാങ്കേതികവിദ്യാ സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിന് എല്ലാ സൗകര്യങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിൻെറ നേതൃത്വത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. വേണുഗോപാലൻ, ജന. സെക്രട്ടറി എൻ.ടി. ശിവരാജൻ, കെ. ബദറുന്നിസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.