ട്രയൽ ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായി തത്സമയം മന്ത്രി

തിരുവനന്തപുരം: അധ്യാപകനുമായി ആശയവിനിമയം നടത്തിയുള്ള കുട്ടികളുടെ ഒാൺലൈൻ പഠനാനുഭവത്തിനിടയിൽ അതിഥിയായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജി-സ്യൂട്ട് ഫോര്‍ എജുക്കേഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുപയോഗിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ ക്ലാസ്​ നടത്തുന്ന തിരുവനന്തപുരത്തെ പിരപ്പന്‍കോട് വി.എച്ച്.എസ്.ഇ സ്കൂളിലെ രസതന്ത്ര ക്ലാസിനിടെയാണ് മന്ത്രി വിദ്യാർഥികൾക്ക് മുമ്പിൽ ഓൺലൈനായെത്തിയത്. രസതന്ത്ര അധ്യാപകന്‍ എസ്​. സുജിത് പ്ലസ് ടു വിദ്യാർഥികള്‍ക്കായി എടുത്ത ക്ലാസ്​ നിരീക്ഷിച്ച മന്ത്രി കുട്ടികളുമായി സംവദിച്ചു. അധ്യാപകരുമായി നേരിട്ട് സംവദിക്കാനും കൂട്ടുകാരെ കാണാനും അവസരം ലഭിക്കുന്ന പ്ലാറ്റ്ഫോം ഏറെ ഫലപ്രദമാണെന്ന് കുട്ടികള്‍ പറഞ്ഞു. മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കിയശേഷമേ ഓൺലൈൻ ക്ലാസ്​ ആരംഭിക്കൂ എന്ന് മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, വി.എച്ച്.എസ്.ഇ ഉപ ഡയറക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവരും പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.