മഹിളാ കോൺഗ്രസ് ബാലാവകാശ കമീഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: വണ്ടിപ്പെരിയാർ വിഷയത്തിൽ ബാലാവകാശ കമീഷൻ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ബാലാവകാശ കമീഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും വനിത പൊലീസും തമ്മിൽ ഉന്തും തള്ളും. സംഘർഷത്തിനിടയിൽ സമീപത്തെ മതിൽ പൊളിഞ്ഞ് വീണു. രാവിലെ 10.30 നാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ ജില്ല പ്രസിഡൻറ് ആർ. ലക്ഷ്മിയുടെ നേതൃത്വത്തിൽ ബാലാവകാശ കമീഷനിലേക്ക് എത്തിയത്. കമീഷന് പരാതി നൽകാനായി അകത്തേക്ക് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പരാതി നൽകാൻ എത്തിയവരെ തടഞ്ഞതായി ആരോപിച്ച് പ്രവർത്തകർ കമീഷൻ ഓഫിസിന്​ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരും വനിത പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് സമീപത്തെ ദുർബലമായ മതിൽ ഇടിഞ്ഞ് വീണത്. ആർക്കും പരിക്കില്ല. ഒടുവിൽ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്ത്​ നീക്കി. നന്ദാവനം ക്യാമ്പിൽ എത്തിച്ചവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ആർ. ലക്ഷ്മി, ബിന്ദു ചന്ദ്രൻ, ദീപാ അനിൽ, ഷീല രമണി, ഷെർലി, ലേഖ കൃഷ്ണകുമാർ, ഗായത്രി, മഞ്ജുഷ, അനിത, ജിന്താ, ശുഭ, പ്രിയ, സുശീല എന്നിവരെയാണ് ജാമ്യത്തിൽ വിട്ടയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.