പാള കെട്ടിവലിച്ച് മോട്ടോർ തൊഴിലാളി ധർണ

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി മോട്ടോർ തൊഴിലാളികൾ സെക്ര​േട്ടറിയറ്റിന് മുന്നിൽ പാള കെട്ടിവലിച്ച് പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ്​ സോളമൻ വെട്ടുകാട് ഉദ്​ഘാടനം ചെയ്തു. മറ്റ്​ മേഖലയിലെപ്പോലെ സ്വയം നിരക്ക്​ വർധിപ്പിക്കാൻ കഴിയാത്ത മോട്ടോർ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ പെട്രോളും ഡീസലും നൽകാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പട്ടം ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, എം.രാധാകൃഷ്ണൻ നായർ, പി.എസ്. നായിഡു, മൈക്കിൾ ബാസ്​റ്റിൻ, പി. ഗണേശൻ നായർ, കാലടി പ്രേമചന്ദ്രൻ, സുനിൽ മതിലകം എന്നിവർ സംസാരിച്ചു. ധർണക്ക്​ സെയ്​ലി, കെ.എസ്. ഹരികുമാർ, ആർ.രാജേഷ് അശോക് കുമാർ, ആത്മജൻ, വിപിൻ തമ്പാനൂർ, സജ്ജീവ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.