അലക്സ് ആൻറണിയുടെ കുടുംബത്തിന് ധനസഹായം

വിഴിഞ്ഞം: പുല്ലുവിളയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ഇടം നേടിയ അലക്സ് ആൻറണിയുടെ കുടുംബത്തിന് കേരള സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം നൽകും. വ്യാഴാഴ്​ച വൈകീട്ട്​ 6.30 ഓടെ പുല്ലുവിളയിലെത്തി അലക്സ് ആൻറണിയുടെ മാതാപിതാക്കളെ സന്ദർശിച്ച കായികമന്ത്രി അബ്​ദു റഹ്​മാനാണ് ധനസഹായം പ്രഖ്യാപിച്ചത്. 4x400 മീറ്റർ മിക്സഡ് റിലേ ടീമിൽ ഇടം നേടിയ അലക്സ് കേരളത്തിന് അഭിമാനമാണെന്നും വീട് താമസയോഗ്യമായ തരത്തിൽ നിർമിക്കുന്നതിന് ഫിഷറീസ് വകുപ്പുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാറി​ൻെറ അഭിനന്ദനങ്ങൾ മാതാപിതാക്കളായ ആൻറണി, സർജി, സഹോദരി അനീഷ എന്നിവരെ മന്ത്രി നേരിട്ട് അറിയിച്ചു. കരുംകുളം പഞ്ചായത്ത് പ്രസിഡൻറ് ചിഞ്ചു, വൈസ് പ്രസിഡൻറ് മധു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഹെസ്​റ്റിൻ, പഞ്ചായത്തംഗങ്ങളായ വിൻസി അലോഷ്യസ്, മിനി റോക്കി, മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി ഇ. കെന്നഡി, സി.പി.എം കോവളം ഏരിയ കമ്മിറ്റി മെംബർ അഡ്വ. അജിത്, എൽ.സി സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ - IMG-20210708-WA0139 പുല്ലുവിളയിലെത്തിയ കായികമന്ത്രി അബ്​ദുറഹ്മാൻ അലക്സ് ആൻറണിയുടെ മാതാപിതാക്കൾക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.