കഴക്കൂട്ടത്തെ പ്രവാസി മലയാളിയുടെ പ്രശ്നം രമ്യതയിലേക്ക്

കഴക്കൂട്ടം: ഐ.ടി നഗരമായ കഴക്കൂട്ടത്ത് ഭരണകക്ഷി യൂനിയനുകളുടെ വധഭീഷണിയെ തുടർന്ന് എട്ട്​ കോടിയുടെ സംരംഭം ഉപേക്ഷിക്കാനൊരുങ്ങിയ പ്രവാസി മലയാളിയുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് സി.ഐ.ടി.യു നേതാക്കൾ ഉറപ്പുനൽകി. വ്യാഴാഴ്​ച കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപത്തെ നസീറി​ൻെറ വീട്ടിലെത്തിയ സി.ഐ.ടി.യു ജില്ല പ്രസിഡ​ൻറ്​ സി. ജയൻബാബുവി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന ഉറപ്പ് നൽകിയത്. പാർട്ടി യൂനിയനുകളുടെ നിരന്തരഭീഷണിയെ തുടർന്നാണ് നിർമാണം നടക്കുന്ന ഷോപ്പിങ്​ മാളി​ൻെറ പണികൾ നിർത്തി പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. സ്വന്തം സ്ഥലത്ത് ബാങ്ക് വായ്പയെടുത്താണ് നസീർ ഷോപ്പിങ്​ മാൾ നിർമാണം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.