സ്‌റ്റേഡിയത്തിലെ മണ്ണുകടത്തല്‍: എൽ.ഡി.എഫ്​ ജനപ്രതിനിധികളുടെ സത്യഗ്രഹം

വെള്ളറട: പഞ്ചായത്ത്​ സ്‌റ്റേഡിയത്തില്‍നിന്ന് മണ്ണുകടത്തിയ ജനപ്രതിനിധികള്‍ രാജിവെക്കുക, പ്രതികളെ ഉടന്‍ അറസ്​റ്റ്​ ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ എൽ.ഡി.എഫ്​ പ്രതിനിധികള്‍ പഞ്ചായത്തോഫിസിന്​ മുന്നില്‍ നടത്തിയ ഏകദിന നിരാഹാര സത്യഗ്രഹം സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി, സി. ജ്ഞാനദാസ്, ആനപ്പാറ രവി, കൂതാളി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ലേലം ചെയ്തു വില്‍ക്കാന്‍ തീരുമാനിച്ചിരുന്ന മണ്ണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​ൻെറയും വൈസ് പ്രസിഡൻറി​ൻെറയും നേതൃത്വത്തില്‍ കടത്തി വില്‍ക്കുകയായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ മണ്ണുമാന്തിയന്ത്രം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. എന്നാല്‍, ഉടമയെ കണ്ടെത്താനോ മറ്റു നടപടികളിലേക്ക്​ കടക്കാനോ പൊലീസ് തയാറായിട്ടില്ല. anaur nagappan samsarekunu വെള്ളറട പഞ്ചായത്ത്​ ഒാഫിസിന്​ മുന്നിൽ എൽ.ഡി.എഫ്​ പ്രതിനിധികളുടെ സത്യഗ്രഹ സമരം ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.