അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്​

വട്ടിയൂർക്കാവ്: അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ സംഘർഷം; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വട്ടിയൂർക്കാവ് വാഴോട്ടുകോണം മൂന്നാംമൂടിലുള്ള ലേബർ ക്യാമ്പിലെ താമസക്കാരനായ അസം സ്വദേശി മുനുക്കൂസിനാണ് (33) പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മുനുക്കൂസും അസം സ്വദേശിയായ റിയാസും തമ്മിലാണ് തർക്കമുണ്ടായത്. ഇതിനിടെ റിയാസ് മുനുക്കൂസിനെ തള്ളി താഴെയിടുകയായിരുന്നു. കുപ്പിക്കു മുകളിൽ വീണ മുനുക്കൂസി​ൻെറ ശരീരത്തിലേക്ക് കുപ്പി പൊട്ടി കുത്തിക്കയറിയതായി ​െപാലീസ് പറഞ്ഞു. റിയാസ് ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പരിക്കേറ്റയാളെ ഓട്ടോയിൽ വട്ടിയൂർക്കാവ് പൊലീസ് സ്​റ്റേഷനിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റിയാസിനായി തിരച്ചിൽ തുടങ്ങി. munukoos ചിത്രം: പരിക്കേറ്റ മുനുക്കൂസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.