ധർണയും റോഡിൽ പ്രതീകാത്മക കോൺക്രീറ്റും നടത്തി

തിരുവനന്തപുരം: റോഡി​ൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് . ഡ്രെയിനേജ് നിർമാണത്തിനായി വെട്ടിപ്പൊളിച്ച ഉള്ളൂർ-ആക്കുളം റോഡി​ൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണയും റോഡിൽ പ്രതീകാത്മകമായ കോൺക്രീറ്റും നടത്തിയത്. ഉള്ളൂർ-ആക്കുളം റോഡിനുപുറമേ മഞ്ചാടി റോഡ്, ശ്രീനാരായണനഗർ, ശ്രീചിത്തിര നഗർ തുടങ്ങി നിരവധി റോഡുകൾ തകർന്നുകിടക്കുകയാണ്. പ്രതിഷേധ പരിപാടികൾ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ ഉള്ളൂർ മുരളി അധ്യഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്ത്, ചെമ്പഴന്തി അനിൽ, ജി.എസ്. ശ്രീകുമാർ, കൗൺസിലർമാരായ ജോൺസൺ ജോസഫ്, സുരേഷ് ഷൈജു, സോളമൻ എന്നിവർ പ്രതിഷേധപരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചു. ചിത്രം: 01.ഉള്ളൂർ-ആക്കുളം റോഡി​ൻെറയും ബൈറോഡുകളുടെയും ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ road concrete 02. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോഡ് പ്രതീകാത്മകമായി കോൺക്രീറ്റ് ചെയ്ത് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.