ഗതാഗതത്തിരക്കിൽ പൊലീസി​െൻറ വാഹന പരിശോധന

ഗതാഗതത്തിരക്കിൽ പൊലീസി​ൻെറ വാഹന പരിശോധന കല്ലമ്പലത്ത് മോഷണ പരമ്പര നടന്നിട്ടും തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും ആക്ഷേപം കല്ലമ്പലം: ഗതാഗതത്തിരക്കിനിടെ കല്ലമ്പലം ജങ്​ഷനിലെ വാഹന പരിശോധന സ്ഥിരമാവുന്നതിൽ പ്രതിഷേധം വ്യാപകം. ലോക്ഡൗണിൽ ഇളവ് വന്നതോടെ കല്ലമ്പലത്ത് ഗതാഗതത്തിരക്ക് വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇതിനിടെയാണ് തിരക്കേറിയ സമയത്തുള്ള വാഹന പരിശോധന. ജങ്​ഷനിൽ നിന്ന് മാറി വാഹന പരിശോധനയാവാമെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന തരത്തിലുള്ള വാഹന പരിശോധനയോടാണ് യാത്രക്കാർക്കും വ്യാപാരികൾക്കും പ്രതിഷേധം. മേഖലയിൽ മോഷണ പരമ്പര തന്നെയുണ്ടായിട്ടും അതിനൊന്നും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിയുന്നുമി​െല്ലന്നാണ് ആക്ഷേപം. ഏതാനും ദിവസം മുമ്പ് രണ്ട് വീടുകളിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ രണ്ട് കടകളിൽ മോഷണശ്രമവും നടന്നു. കാപ്​ഷൻ Klbmn12 ചിത്രം: തിരക്കിനിടയിൽ കല്ലമ്പലം ജങ്​ഷനിലെ പൊലീസി​ൻെറ വാഹന പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.