കച്ചവട സ്ഥാപനങ്ങൾ തുറക്കാനാകുന്നില്ലെന്ന് വ്യാപാരികൾ

പാലോട്: പെരിങ്ങമ്മല പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം കച്ചവട സ്ഥാപനങ്ങൾ തുറക്കാനാകുന്നില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആരോപിച്ചു. ടി.പി.ആർ നിരക്കി​​ൻെറ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് ലോക്ഡൗൺ നടപ്പാക്കിയത് മുതൽ പെരിങ്ങമ്മല സി കാറ്റഗറിയിലാണ്. പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവകുപ്പി​ൻെറയും പൊലീസി​ൻെറയും ഏകോപനമില്ലായ്മ കാരണം ടെസ​്​റ്റുകൾ കുറയുന്നു. സ്​റ്റാഫില്ലെന്ന കാരണത്താൽ, കഴിഞ്ഞയാഴ്ച 1000ൽ അധികം ടെസ്​റ്റ്​ ചെയ്തതിൽ 500 റിസൽട്ട് മാത്രമാണ് പ്രസിദ്ധീകരിച്ചത്​. ടെസ്​റ്റ്​​ പോസിറ്റിവിറ്റി നിരക്ക്​ എ കാറ്റഗറിയിലേത്തിക്കണമെന്ന്​ എന്നാവശ്യപ്പെട്ട് യൂനിറ്റ് പ്രസിഡൻറ് എച്ച്. അഷ്റഫി​ൻെറ നേതൃത്വത്തിൽ ട്രഷറർ കെ.എസ്. രവീന്ദ്രൻ പിള്ള, സലീം തറവാട്ടിൽ എന്നിവർ പെരിങ്ങമ്മല ഗവ. ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്ത് പ്രസിഡൻറ്​, വാർഡ് മെംബർ എന്നിവരുമായി സംസാരിച്ചു. തിങ്കളാഴ്ചമുതൽ എല്ലാ കടകളും തുറക്കാൻ അനുവദിച്ചില്ലെങ്കിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പാലോട്, പെരിങ്ങമ്മല യൂനിറ്റുകളുടെ നേതൃത്വത്തിൽ ശക്തമായി സമരപരിപാടികൾ സംഘടിപ്പിച്ച് രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.