വീട്ടമ്മയെ തലക്കടിച്ച് പരിക്കേൽപിച്ച സ്ത്രീ പിടിയിൽ

നെടുമങ്ങാട്: നായ്ക്കളുടെ കടിയിൽനിന്ന്​ ഭർത്താവിനെ രക്ഷിക്കുന്നതിനിടെ വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ. കരകുളം കിഴക്കേല ഇടയ്ക്കോട് മേലേപുത്തൻ വീട്ടിൽ ശ്യാമളകുമാരിയെ(55)യാണ് നെടുമങ്ങാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ബന്ധുവും അയൽവാസിയുമായ സുകുമാരൻ നായരുടെ ഭാര്യ ശ്യാമളയമ്മയെയാണ്​ ആക്രമിച്ചത്​. ശ്യാമളകുമാരിയുടെ ആറു നായ്ക്കൾ സുകുമാരൻ നായരുടെ നായയെ കൂട്ടമായി ആക്രമിച്ചു. തടയാൻ ചെന്ന സുകുമാരൻ നായരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നത്​ കണ്ട്​ രക്ഷിക്കാൻ ശ്രമിച്ച ശ്യാമള അമ്മയെ ശ്യാമളകുമാരി കമ്പി കൊണ്ട് തലക്ക്​ അടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ് ശ്യാമള അമ്മ. മകൻ ബൈജുവി​ൻെറ പരാതിയിൽ നെടുമങ്ങാട് പൊലീസ്​ ഇൻസ്​പെക്​ടർ വി. രാജേഷ് കുമാറി​ൻെറ നേതൃത്വത്തിൽ എസ്.ഐ പ്രേമയും സംഘവുമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്​. കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.