കൊച്ചിയിലെ പീഡനം: സി.​െഎയെ വനിതാ കമീഷന്‍ താക്കീത് ചെയ്തു

തിരുവനന്തപുരം: കൊച്ചിയില്‍ അതിക്രൂരമായ പീഡനത്തിനിരയായ യുവതി പരാതി നല്‍കി നാലു മാസമായിട്ടും പ്രതിയെ അറസ്​റ്റ്​ ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസി​ൻെറ നടപടിയെ കേരള വനിതാ കമീഷന്‍ അപലപിച്ചു. സി.​െഎയെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പ്രതിയെ എത്രയും വേഗം അറസ്​റ്റ്​ ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിക്കെതിരായ നടപടിയില്‍ അമാന്തം പൊലീസി​ൻെറ ഭാഗത്തുനിന്നുണ്ടാകരുതെന്നാണ് വനിതാ കമീഷ​ൻെറ അഭിപ്രായം. 376ാം വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്​റ്റ്​ ചെയ്യാന്‍ വൈകുന്നത്, ലോക്​ഡൗണ്‍ കാലയളവില്‍ സ്ത്രീസമൂഹത്തിനിടയില്‍ അരക്ഷിതബോധം സൃഷ്​ടിക്കാനിടവരും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.