കെ.എസ്​.ആർ.ടി.സിയിൽ ഇനി ഫ്യൂവൽ ഡിവിഷനും

തിരുവനന്തപുരം: ഇന്ധനക്ഷമത വർധിപ്പിക്കലും അനാവശ്യ ഉപയോഗം നിയന്ത്രിക്കലുമടക്കം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്​ കെ.എസ്​.ആർ.ടി.സിയിൽ ഫ്യൂവൽ ഡിവിഷൻ ആരംഭിക്കുന്നു. സാ​േങ്കതികവിഭാഗം എക്​സിക്യൂട്ടിവ്​ ഡയറക്​ടറുടെ കീഴിൽ ചീഫ്​ ഒാഫിസ്​ കേന്ദ്രമാക്കിയാണ്​ പ്രത്യേക വിങ്​ ​പ്രവർത്തിക്കുക. നിലവിലെ ഇന്ധനവുമായി ബന്ധപ്പെട്ട ഫയലുകൾ ചീഫ്​ ഒാഫിസിലെ വിവിധ വിഭാഗങ്ങളാണ്​ കൈകാര്യം ചെയ്യുന്നത്​. ഇവ എത്രയും ​വേഗം ഫ്യൂവൽ ഡിവിഷന്​ കൈമാൻ നിർദേശം നൽകിയിട്ടുണ്ട്​. ഡിവിഷനു​ കീഴിൽ ജില്ല അടിസ്ഥാനത്തിൽ സ​്ക്വാഡുകൾ രൂപവത്​കരിച്ച്​ പരിശോധന സംവിധാനം സജ്ജമാക്കും. വാഹനങ്ങളുടെ ഇന്ധനക്ഷമത പരിശോധിക്കൽ ഫ്യുവൽ ഡിവിഷ​ൻെറ ചുമതലയാണ്​. ഇന്ധനം വാങ്ങൽ, ബസുകളിൽ നിറയ്​ക്കൽ, ഉപ​േയാഗം എന്നിവ സംബന്ധിച്ച്​ ഒാഡിറ്റ്​ നടത്തും. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന്​ ഡ്രൈവർമാർക്ക്​ പരിശീലനം നൽകാനും ഫ്യൂവൽ ഡിവിഷന്​ നിർദേശമുണ്ട്​. ആനയറയിലെ ​െഎ.ഒ.സിയുടെ ഡീലർഷിപ്​ കെ.എസ്​.ആർ.ടി.സിക്ക്​ ലഭ്യമാകുന്ന മുറക്ക്​ തുടർ നടപടികൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.