സൈക്ലത്തോണിന് സ്വീകരണം

ആറ്റിങ്ങൽ: ഫയർഫോഴ്സ് സൈക്ലത്തോണിന് ആറ്റിങ്ങൾ അഗ്‌നിരക്ഷ നിലയത്തി​ൻെറ സ്വീകരണം. നാഷനൽ ഫയർ ഡേയുടെ സന്ദേശം പൊതുജനങ്ങളിലെത്തിക്കാൻ ഫയർഫോഴ്സി​ൻെറ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും കോഴിക്കോട് മുതൽ എറണാകുളം വരെയും 25 വീതം സേനാംഗങ്ങൾ സൈക്കിൾ യാത്ര നടത്തുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്തുനിന്ന്​ പുറപ്പെട്ട യാത്രയാണ് ആറ്റിങ്ങൽ അഗ്​നിശമന നിലയത്തിലെത്തിയപ്പോൾ സ്​റ്റേഷൻ ഓഫിസർ ജിഷാദി​ൻെറ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്വീകരിച്ചത്. ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം അംഗങ്ങൾ യാത്ര തുടർന്നു. ഫോട്ടോ: ഫയർഫോഴ്സ് സൈക്ലത്തോണിന് ആറ്റിങ്ങൽ ഫയർ സ്​റ്റേഷനിൽ സീകരണം നൽകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.