ആറ്റിങ്ങൽ: മൂന്നരവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വർക്കല സ്വദേശി കേരളദാസിനെ ശിക്ഷിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് (പോക്സോ) അഡീഷനൽ ഡിസ്ട്രിക്റ്റ് ജഡ്ജ് പ്രഭാഷ് ലാൽ ടി.പിയുടേതാണ് വിധി. പിഴത്തുക കെട്ടിവെക്കാത്തപക്ഷം രണ്ടുവർഷം കഠിനതടവുകൂടി അനുഭവിക്കണം. 2015 ജനുവരി 26നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ ടി.വി കാണാൻ ചെന്ന കുഞ്ഞിനെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത് സംബന്ധിച്ച് മാതാവ് നൽകിയ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.