തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കാൻ സംവിധാനങ്ങൾ സജ്ജമാക്കി. ജില്ല കലക്ടറുടെ മേല്‍നോട്ടത്തില്‍ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനുള്ള മേല്‍നോട്ട ചുമതല തിരുവനന്തപുരം, നെടുമങ്ങാട് സബ് കലക്ടര്‍മാര്‍ക്ക് നല്‍കി. തദ്ദേശ സ്ഥാപനതലത്തില്‍ സജ്ജീകരിക്കുന്ന ഡി.സി.സികള്‍ (ഡോമിസെല്‍ കെയര്‍ സൻെററുകള്‍), സി.എഫ്.എല്‍.ടി.സികള്‍, സി.എസ്.എല്‍.ടി.സികള്‍, കോവിഡ് ആശുപത്രികള്‍ എന്നിവയുടെ മേല്‍നോട്ട ചുമതല ജില്ല വികസന കമീഷണര്‍ക്കായിരിക്കും. കോവിഡ് പരിശോധന, സമ്പര്‍ക്ക പട്ടിക തയാറാക്കല്‍, ക്വാറൻറീന്‍, പേഷ്യൻറ് മാനേജ്മൻെറ്, വാക്സിനേഷന്‍ തുടങ്ങിയവ ജില്ല മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ ഊര്‍ജിതമാക്കും. ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊലീസ് വകുപ്പുകളുമായുള്ള ഏകോപനവും മറ്റു നടപടികളും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ നിര്‍വഹിക്കും. കണ്ടെയ്ന്‍മൻെറ് സോണ്‍ തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൻെറ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷന് കീഴിലെ വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കിനാവൂര്‍, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമംഗലം, പട്ടം, കവടിയാര്‍, കരിക്കകം (വായനശാല ജങ്ഷന് മുതല്‍ തരവിളാകം വരെയും കരിക്കകം ഹൈസ്‌കൂള്‍ മുതല്‍ പുന്നയ്ക്കാതോപ്പ് വരെയും കരിക്കകം ഹൈസ്‌കൂള്‍ മുതല്‍ മതില്‍ മുക്ക് വരെയും), കടകംപള്ളി (വലിയ ഉദേശ്വരം ക്ഷേത്രം മുതല്‍ ചാത്തന്‍പാറ മെയിന്‍ റോഡ് വരെയും വി.യു.ആര്‍.വി.എ മെയിന്‍ റോഡ് മുതല്‍ മുകക്കാട് ലെയിന്‍ വരെയും), മേലാംകോട്, എസ്‌റ്റേറ്റ്, പുഞ്ചക്കരി, പൂങ്കുളം, തിരുവല്ലം, വഞ്ചിയൂര്‍, പേട്ട വാർഡുകളും, വര്‍ക്കല മുനിസിപ്പാലിറ്റിയിലെ ശിവഗിരി, ആനാട് ഗ്രാമപഞ്ചായത്തിലെ ചുള്ളിമാനൂര്‍ വാർഡുകളും വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പനകോട്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂര്‍, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, പാങ്ങോട്, പുലിക്കര, ലെനിന്‍കുന്ന്, കൊച്ചല്ലുമൂട്, ഉളിയന്‍കോട്, പഴവിള എന്നീ പ്രദേശങ്ങളും കണ്ടെയ്ന്‍മൻെറ് സോണായി ജില്ല കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ കഴക്കൂട്ടം രാമചന്ദ്ര നഗര്‍, ചന്തവിള കിഴക്കുംഭാഗം, വലിയശാല ഗ്രാമം, കാന്തള്ളൂര്‍ നഗര്‍ എന്നിവയെ മൈക്രോ കണ്ടെയ്ന്‍മൻെറ് സോണായും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.