തിരുവനന്തപുരം: വിഷുദിനത്തിലും സി.പി.ഒ, ഫോറസ്റ്റ് വാച്ചർ ഉദ്യോഗാർഥികൾ കണി കണ്ടത് സെക്രട്ടേറിയറ്റ് കെട്ടിടമാണ്. നിയമനം ആവശ്യപ്പെട്ട്, കൊതുകുകടിയും നിരത്തിലെ ദുർഗന്ധവും അനുഭവിച്ച് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് നടയിൽ സമരം തുടങ്ങിയിട്ട് 68 ദിവസങ്ങൾ പിന്നിട്ടു. ഇതിനിടെ മഞ്ഞും മഴയും വെയിലുമൊക്കെ വന്നുപോയി. അതുപോലെ തന്നെ വിഷുവും. 'എനിയ്ക്ക് അമ്മ മാത്രമേ ഉള്ളൂ. എന്നാലും സുഹൃത്തുക്കളെ തനിച്ചാക്കി വീട്ടിൽ പോയി സദ്യയുണ്ണാൻ മനസ്സ് വന്നില്ല'. ബി.ടെക് ബിരുദധാരിയും സി.പി.ഒ ഉദ്യോഗാർഥിയുമായ വിഷ്ണു ഇതുപറയുമ്പോൾ സമരത്തിലൂടെ സ്വായത്തമാക്കിയ ആർജവം വാക്കുകളിലുണ്ടായിരുന്നു. വിഷുക്കോടി കിട്ടിയില്ലെങ്കിലും സമര ഫണ്ടിലേക്ക് ആളുകൾ വിഷുദിനത്തിലും സംഭാവന നൽകി. അഭിരാജ് ഉണ്ണിയുടെ നേതൃത്വത്തിലുള്ള സിഗ്നേച്ചർ ഓഫ് നിശാഗന്ധിയുടെ പ്രവർത്തകർ സമരക്കാർക്ക് സദ്യ എത്തിച്ചുനൽകി. ഏത് ഗവൺമൻെറ് അധികാരത്തിൽ വന്നാലും അർഹതപ്പെട്ട ജോലി കിട്ടാതെ മടക്കമില്ല എന്ന് ഒരേ സ്വരത്തിൽ ഉദ്യോഗാർഥികൾ പ്രഖ്യാപിക്കുമ്പോൾ നിശ്ചയദാർഢ്യം വാക്കുകളിലും വെയിൽകൊണ്ട് കരിവാളിച്ച മുഖങ്ങളിലും പ്രകടമാണ്. IMG-20210415-WA0036 വിഷുദിനത്തിലും സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തുന്ന ഉദ്യോഗാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.