സ്രഷ്ടാവിൻെറ കാരുണ്യം വർഷിക്കുന്ന റമദാൻ മാസങ്ങളുടെ നേതാവാണ് റമദാന്‍. നന്മകള്‍ക്ക് കുറഞ്ഞത് 70 ഇരട്ടി പ്രതിഫലമാണ് ലഭിക്കുക. ലോകത്ത് കൂടുതല്‍ വായിക്കപ്പെടുന്ന വിശുദ്ധ ഖുര്‍ആൻെറ അവതരണ മാസം കൂടിയാണിത്. ഖുര്‍ആനിലെ ആദ്യ വചനങ്ങള്‍ നല്‍കുന്ന സന്ദേശം വായിക്കുക, എഴുതുക എന്നതാണ്. വായനയും എഴുത്തുമാണ് മനുഷ്യന് ശക്തി പകരുന്നത്. റമദാനില്‍ സ്രഷ്ടാവിൻെറ കാരുണ്യം കരകവിഞ്ഞൊഴുകുന്നതായി നോമ്പുകാര്‍ക്ക് ബോധ്യപ്പെടാറുണ്ട്. ആദ്യ പത്ത് കാരുണ്യത്തിേൻറതാണ്. രണ്ടാമത്തെ പത്ത് പാപമോചനത്തിേൻറതും മൂന്നാമത്തെ പത്ത് നരകമോചനത്തിേൻറതുമാണ്. ഖുര്‍ആനിലെ 114 അധ്യായങ്ങളില്‍ സുപ്രധാനമായതാണ് സുറത്തുല്‍ ഖദര്‍. അഞ്ച് ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറയില്‍ ലൈലത്തുല്‍ ഖദര്‍ എന്ന നിർണായക രാത്രിയാണ് പരാമര്‍ശം. റമദാനിലെ ഈ രാത്രി ആയിരം മാസം അനുഷ്ഠിക്കുന്ന നന്മകളെക്കാള്‍ നന്മ നേടാന്‍ കഴിയുമെന്നതാണ് പ്രത്യേകത. നന്മകള്‍ നിറഞ്ഞ പുണ്യ റമദാന് സ്വാഗതം. മര്‍ഹബന്‍ യാ റമദാന്‍. മൗലവി സിയാദ് തങ്ങള്‍ നജ്മി (ഇമാം ആറ്റിങ്ങല്‍ ടൗണ്‍ ജുമാമസ്ജിദ്) moulavi siyadh thangal najmi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.