പാലോട്: നന്ദിയോട് ചൂടലിലെ പടക്കനിർമാണശാലയിൽ മിന്നലേറ്റുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ഉടമസ്ഥനായ പാലുവള്ളി ചിത്രാഭവനിൽ ശൈലസ് (65), തൊഴിലാളി ചൂടൽ പൊയ്യാറ്റ് മൺപുറത്ത് വീട്ടിൽ സുശീല (55) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ശൈലസിൻെറ ഉടമസ്ഥതയിൽ പത്തായക്കയത്തിലുള്ള പടക്കനിർമാണശാലയിലായിരുന്നു പൊട്ടിത്തെറി. ഉച്ചതിരിഞ്ഞ് പ്രദേശത്ത് ശക്തമായ ഇടിയും മഴയുമായിരുന്നു. മറ്റ് തൊഴിലാളികളെല്ലാം ജോലി കഴിഞ്ഞ് മടങ്ങി. ശൈലസും സുശീലയും സുശീലയുടെ ഭർത്താവ് സുകുമാരനും സാധനസാമഗ്രികൾ ഒതുക്കിയശേഷം മഴയായതിനാൽ അവിടെ തങ്ങി. മിന്നലിൽ പൊടുന്നനെ വെടിമരുന്നിന് തീപിടിച്ചു. പിന്നാലെ വൻ ശബ്ദത്തോടെ ഉഗ്രസ്ഫോടനമുണ്ടായി. പടക്കനിർമാണശാല പൂർണമായും കത്തി. സുശീല സംഭവസ്ഥലത്തുതന്നെ മരിച്ചു. ശൈലസിന് പൂർണമായും പൊള്ളലേറ്റു. ഓടിമാറിയതിനാൽ സുകുമാരൻ രക്ഷപെട്ടു. സമീപത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും കത്തിനശിച്ചു. പാലോട് പൊലീസും വിതുര ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശൈലസ് രാത്രിയോടെ മരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി 'പത്തായക്കയത്തിൽ ഫയർ വർക്സ്' എന്ന പേരിൽ പടക്ക നിർമാണശാല നടത്തിവരികയാണ് ശൈലസ്. 2023 മാർച്ച് വരെയുള്ള ലൈസൻസും ലഭിച്ചിട്ടുണ്ട്. ഭാര്യ: സിസിലറ്റ് ഭായ്. മക്കൾ: ചിത്രകല, ചിത്രറാണി, ചിത്രരാജ്. സുശീലയുടെ മക്കൾ: സേതു, സുമ. സംഭവത്തെതുടർന്ന് ഡി.കെ. മുരളി എം.എൽ.എ ഉടൻ ആശുപത്രിയിലെത്തി. വ്യാഴാഴ്ച സംഭവസ്ഥലവും മരണപ്പെട്ടവരുടെ വീടുകളും അദ്ദേഹം സന്ദർശിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ചിത്രം: susheela 55 pld Shailas 55 pld padaka nirmanasala pld ചിത്രം 3: സ്ഫോടനത്തിൽ കത്തിനശിച്ച പടക്കനിർമാണശാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.